Kottayam CITU Bus Issue: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ
കൂലി തർക്കത്തെ തുടർന്ന് ദിവസങ്ങളായി ബസ് സി.ഐ.ടി. യു പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ് ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു
കോട്ടയം: തിരുവാർപ്പിൽ സിഐടിയു കൊടികുത്തിയ ബസിന്റെ ഉടമയെ മർദ്ദിച്ചു വെന്നു പരാതി.ഞായറാഴ്ച രാവിലെ ആറരയോട് കൂടി ബസ് പോലീസിന്റെ സാന്നിധ്യത്തിൽ ഓടിക്കുവാൻ ബസ്സുടമയായ രാജ്മോഹൻ എത്തുകയും തോരണങ്ങളും കൊടിയും ബസ്സിൽ നിന്നും മാറ്റുന്നതിനിടയിൽ പോലീസുകാർ നിൽക്കെ സി.ഐ.ടി. യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തുവെന്നും തന്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്നുമാണ് രാജ്മോഹൻ പറയുന്നത്.
കൂലി തർക്കത്തെ തുടർന്ന് ദിവസങ്ങളായി ബസ് സി.ഐ.ടി. യു പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ് ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു .എന്നാൽ ബസ് ഓടിക്കാൻ Citu ക്കാർ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹൻ പരാതിപ്പെട്ടിരുന്നു.
ALSO READ: ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി
രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നാണ് സിഐടിയു ക്കാർ പറയുന്നത്.സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു പറയുന്നു.രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാൽ ശനിയാഴ്ച സർവ്വീസ് നടത്താൻ സിഐടിയു അനുവദിച്ചില്ലെന്നാണ് ഉടമ രാജ് മോഹൻ പറയുന്നത്.
ബസിൽ കുത്തിയ കൊടി അഴിച്ച് മാറ്റാൻ സിഐടിയു നേതാക്കൾ തടഞ്ഞുവെന്നാണ് രാജ്മോഹൻ പറയുന്നത്. എന്നാൽ സമരം രമ്യമായും ന്യായമായും പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് സിഐടിയു നേതാവ് പിജെ വർഗീസ് പറഞ്ഞു.തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും.
ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിൻറെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും . വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉടമ രാജ് മോ ഹൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...