ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  തൃക്കാക്കര മണ്ഡലത്തിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. സ്ഥാനാർഥികൾ രാവിലെ മുതൽ  റോഡ് ഷോകളിൽ പങ്കെടുക്കും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളി പി സി ജോർജും മണ്ഡലത്തിൽ എത്തും. എൻഡി എ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട് .


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ  തെരഞ്ഞെടുപ്പ് ആവേശത്തിലാണ് തൃക്കാക്കര. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നും  ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വെച്ച  നേതാക്കളാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.


പരസ്യ പ്രചാരണ സമയം തീരും മുമ്പ്  അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.  വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളാണ് മെനയുന്നത്.  


പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക്  യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചവറയിലും പാലക്കാടും അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തകരാണെന്ന്  യുഡിഎഫ് തിരിച്ചടിക്കുന്നു. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓർമ്മിപ്പിച്ചായിരുന്നു യുഡിഎഫിന്‍റെ  മറുപടി.


പ്രതിപക്ഷനേതാവ് നിലവാരം കാണിക്കണമെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.  സുരേഷ് ഗോപിയുടെ റോഡ് ഷോയായിരുന്നു അവസാന ലാപ്പിലെ ബിജെപിയുടെ പ്രചാരണ തന്ത്രം. പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ പിസി ജോ‌ർജും ഇന്ന് മണ്ഡലത്തിലെത്തും. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.