കോഴിക്കോട്: കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കി. ആൽവിനെ ഇടിച്ച ബെൻസ് കാർ ഓടിച്ച സാബിത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്കാണ് റദ്ദാക്കിയത്. ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ച റയീസിന്‍റെ ലൈസൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നുവെന്നാണ് വിവരം. സ്ഥിരം രജിസ്ട്രേഷൻ നമ്പർ രണ്ട് വാഹനങ്ങളും ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. അന്വേഷണ റിപ്പോർട്ട് അനുസരിച്ചായിരിക്കും ആർസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. 


Also Read: Abdul Rahim Release Case: ജയിൽ മോചനം നീളും; അബ്ദുൽ റഹീമിന്റെ ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി


ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്. കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.