കോഴിക്കോട് വീടിന് നേരെ ബോംബേറ്
സ്ഫോടനത്തിൽ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
കോഴിക്കോട്: പാലേരിയിൽ വീടിന് നേരെ ബോംബേറ്. പാലേരി കോങ്ങോടുമ്മൽ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.05 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ്, പൊലീസ് ഇൻസ്പക്ടർ എം. സജീവ് കുമാർ, സബ്ബ് ഇൻസ്പക്ടർ എ.ഹബീബുള്ള എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കുമ്പാട് കന്നാട്ടി ഭാഗങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സ്ഫോടനം. വിപിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
കഴിഞ്ഞ ദിവസം വടക്കുമ്പാട് നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രി കന്നാട്ടി കടുക്കാം കുഴിയിൽ ശിവപ്രസാദിന്റെ വീട് ആക്രമിച്ചതായി പേരാമ്പ്ര പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...