Medical Negligence Case : മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന പരാതി; കോഴിക്കോട് മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ്
പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു രണ്ടാം ഡോസ് നല്‍കിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവച്ചയുടന്‍ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജിന് ഗുരുതര പിഴവ് സംഭവിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു രണ്ടാം ഡോസ് നല്‍കിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുമ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടർന്ന് മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. എന്നാൽ മരുന്ന് മാറി നൽകിയിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു.
മരണ കാരണം മരുന്നിന്‍റെ പാർശ്വഫലമാകാമെന്നാണ് സിന്ധുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടരഞ്ഞി ചവലപ്പാറ സ്വദേശിയാണ് സിന്ധു. കടുത്ത പനിയെ തുടർന്നാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബര് 26 ന് കുത്തിവെപ്പ് നല്കിയതോടെ സിന്ധുവിന്റെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാമത് കുത്തിവെയ്പ്പ് എടുത്തതിനെ തുടർന്ന് അരോഗ്യ നില വഷളായ സിന്ധു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...