കെപിസിസി പുന:സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ എങ്ങും എത്താതെ നില്‍ക്കുകയാണ്.
കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍ ജനപ്രതിനിധികള്‍ കെപിസിസി ഭാരവാഹികള്‍ ആകുന്നതിനെ  എതിര്‍ക്കുന്ന നിലപാടിലാണ്.
ഒരാള്‍ക്ക്‌ ഒരു പദവി എന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷനുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എ,ഐ ഗ്രൂപ്പുകളാകട്ടെ ഇതിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡാകട്ടെ 65 വയസിനുമുകളിലുള്ളവര്‍ കെപിസിസി ഭാരവാഹികളാകേണ്ടെന്ന അഭിപ്രായത്തിലാണ്.
നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി കെപിസിസി പുന:സംഘടന നടത്തുന്നതിനും ഡിസിസി കളെ പുന:സംഘടിപ്പിക്കുന്നതിനുമാണ് മുല്ലപള്ളി നീക്കം നടത്തിയത്.
അതിനായി ജംബോ പട്ടിക ഹൈക്കമാന്‍ഡിന് നല്‍കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.


എഐ ഗ്രൂപുകളും അവരുടെ പ്രധിനിധികള്‍ക്ക് അര്‍ഹമായ പരിഗണന വെണമെന്ന നിലപാടിലാണ്.
ഒരാള്‍ക്ക്‌ ഒരു പദവി എന്ന മുല്ലപള്ളിയുടെ നിലപാടും 65 വസ്സിന് മുകളിലുള്ളവര്‍ ഭാരവാഹികള്‍ അകാന്‍ പാടില്ലെന്ന ഹൈക്കമാന്‍ഡിന്‍റെ നിലപാടും എ,ഐ ഗ്രൂപുകളെയും വെട്ടിലാക്കിയിരിക്കുകയാണ്.കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ സംസ്ഥാനത്തില്‍ തീരുമാനം എടുത്തിട്ട് തങ്ങളെ അറിയിച്ചാല്‍ മതിയെന്ന സമീപനമാണ് ഹൈക്കമാന്‍ഡിനുള്ളത്.
അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ പുന:സംഘടന സംബന്ധിച്ച പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്‌ നേതൃത്വം.