കെപിസിസി പുന:സംഘടന: ഇവരും പരിഗണനയില്‍!!
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല എന്നിവരൊക്കെ തങ്ങളുടെ അഭിപ്രായം ഹൈക്കമാന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്.
കെ പി സി സി പുന:സംഘടന , അടൂർ പ്രകാശ് എം പിയും വി.എസ്സ് ശിവകുമാർ എം എൽ എയും വൈസ് പ്രസിഡന്‍റുമാരായേക്കും..
കെ പി സി സി പുനസംഘടനാ ചർച്ചകൾ ഡൽഹിയിലും തിരുവനന്തപുരത്തുമായി പുരോഗമിക്കുകയാണ്. ഹൈക്കമാന്‍റ് മുതിർന്ന നേതാക്കളുമായി പുന:സംഘടന സംബന്ധിച്ച് ആശയ വിനിമയം നടത്തുകയാണ്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല എന്നിവരൊക്കെ തങ്ങളുടെ അഭിപ്രായം ഹൈക്കമാന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്.
പുന:സംഘടനയ്ക്കായി തയ്യാറാക്കിയ ഭാരവാഹി പട്ടികയനുസരിച്ച് 12 വൈസ് പ്രസിഡന്‍റുമാർ കെ പി സി സി ക്കുണ്ടാകുമെന്നാണ് വിവരം.
ഇതിൽ ഐ ഗ്രൂപ്പ് പ്രതിനിധിയായി ആറ്റിങ്ങൽ എം പി അടൂർ പ്രകാശും മുൻ മന്ത്രി വി എസ് ശിവകുമാറും ഇടം പിടിക്കാനാണ് സാധ്യത.
ഗ്രൂപ്പ് പരിഗണനയ്ക്കൊപ്പം സാമുദായിക സമവാക്യങ്ങൾ കൂടി ഭാരവാഹികളെ നിശ്‌ച്ചയിക്കുമ്പോൾ ഹൈക്കമാന്റ് പരിഗണിക്കും.
പുതിയ വർക്കിംഗ് പ്രസിഡന്റുമാരുടെ കാര്യത്തിലും കെ പി സി സി സെക്രട്ടറി മാരുടെ കാര്യത്തിലും ചർച്ച പുരോഗമിക്കുകയാണ്.
നിലവിൽ പുറത്ത് വരുന്ന വിവരമനുസരിച്ച് കെ പി സി സി ക്ക് ജംബോ കമ്മറ്റി യാകുന്നതിനാണ് സാധ്യത.
അതുകൊണ്ട് തന്നെ ഭാരവാഹികളുടെ എണ്ണത്തിന്റെ കാര്യത്തിൽ നിയന്ത്രണം വേണമെന്ന അഭിപ്രായവും ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുണ്ട്.
ആദ്യം ഭാരവാഹികളുടെ എണ്ണം നിശ്‌ച്ചയിക്കാം എന്നിട്ടാക്കാം ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വെയ്പ്പ് എന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്.
മുൻ മന്ത്രിമാരായ പി കെ ജയലക്ഷ്മി, കെ ബാബു എന്നിവരും കെപിസിസി വൈസ് പ്രസിഡന്റുമാരാകുമെന്നാണ് അറിയാൻ കഴിയുന്നത്.