ഒരു ചരിത്രത്തിന് തിരശ്ശീല വീഴുന്നു: കെ.ആർ. ഗൗരിയമ്മ അന്തരിച്ചു
ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി
ചേർത്തല: സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി കെ.ആർ. ഗൗരിയമ്മ (102) അന്തരിച്ചു.വാർധക്യ സഹജമായ വിഷമതകളെ തുടർന്ന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിലെ റവന്യൂ,എക്സൈസ്,ദേവസ്വം,പൊതുവിതരണം വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു.
1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു. സംഘടനാ പ്രശ്നങ്ങൾക്കിടയിൽ 1994-ൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കി
കേരളത്തിൽ ഇന്നുള്ള 12 ഒാളം നിയമങ്ങൾ ഗൗരിയമ്മ നിയമത്തിൽ അവതരിപ്പിച്ച് പാസാക്കിയതാണ്.1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.