തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ യാതൊരു പ്രശ്നവുമില്ലെന്ന് ബോർഡ് ചെയർമാൻ ബി.അശോക്. സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിൽക്കുകയാണെന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു ബോർഡ് ചെയർമാന്റെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എസ്.ഇ.ബി‌ ബിസിനസ് സ്ഥാപനമാണ്. ജീവനക്കാരുൾപ്പടെ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോയാൽ മാത്രമേ ബോർഡ് രക്ഷപ്പെടുകയുള്ളൂ. സമരക്കാരോട് തനിക്ക് വാത്സല്യമാണുള്ളത്. സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിൽക്കുകയാണെന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ മൗലിക സ്വഭാവം ബലിക്കഴിപ്പിക്കാൻ താൻ തയ്യാറല്ലെന്നും ബോർഡ് ചെയർമാൻ അശോക് പറഞ്ഞു.


അതേസമയം, ഒരു ദിവസം മുമ്പേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസി‍ഡന്‍റ് എം.ജി. സുരേഷ്കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. 


കൂടാതെ, ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെ  പ്രമോഷന്‍ തടയുകയും ചെയ്തു. സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ സീതത്തോട്ടിലേക്കും മാറ്റി. വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകല റിലേ സത്യഗ്രഹവുമായി സമരത്തിനിറങ്ങിയ ബോർഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍റെ അപ്രതീക്ഷിത നീക്കത്തിന്റെ ആഘാതത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.