KSEB Officers Association Protest : കെഎസ്ഇബി ചെയർമാനും ഇടത് സംഘടന നേതാക്കളും തമ്മിലുള്ള പോര്: യൂണിയൻ നേതാക്കളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി നാളെ ചർച്ച നടത്തും
ഇടത് യൂണിയൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയതോടെയാണ് ചെയർമനും സംഘടനാ നേതാക്കളും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായത്.
Thiruvananthapuram : കെഎസ്ഇബി ചെയർമാനും ഇടത് സംഘടന നേതാക്കളും തമ്മിലുള്ള പോരിൽ ഒടുവിൽ മന്ത്രി ഇടപെടുന്നു. യൂണിയൻ നേതാക്കളുമായി കെ.കൃഷ്ണൻകുട്ടി നാളെ ചർച്ച നടത്തും. സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസ്സോസിയേഷൻ. ഇടത് യൂണിയൻ നാളെ ബോർഡ് ആസ്ഥാനം വളയും. ഇടത് യൂണിയൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയതോടെയാണ് ചെയർമനും സംഘടനാ നേതാക്കളും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായത്.
സ്ഥല മാറ്റ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് കെ.എസ്.ഇ.ബി ഏഫീസേഴ്സ് അസ്സോസിയേഷന്റെ നിലപാട്. സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ഇടത് സംഘടനാ നേതാക്കൾ വൈദ്യുതി ഭവൻ ഉപരോധിക്കും. പ്രതികരാ നടപടി തുടർന്നാൽ ചട്ടപ്പടി സമരം ആരംഭിക്കുമെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ സംഘടനാ നാതാക്കളുമായി ചർച്ച നടത്തും.യൂണിയൻ നേതാക്കളുടെ സ്പെൻഷൻ ആയിരുന്നു സമരത്തിന് ആധാരമെന്നും സസ്പെൻഷൻ കഴിഞ്ഞതോടെ പ്രശ്നം കഴിഞ്ഞുവെന്നും മന്ത്രി പ്രതികരിച്ചു.അത് വിട്ടു വീഴ്ചയാണ്. ഇനിയുള്ള പ്രശ്നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.
സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമാകും മന്ത്രിതല ചർച്ചയിലും നേതാക്കൾ മുന്നോട്ട് വക്കുക.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടരി ബി.ഹരികുമാറിനെ ഒഴിവാക്കിയും അദ്ദേഹത്തെക്കാൾ ജൂനിയറായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയും പുറത്തിറക്കിയ എക്സിക്യുട്ടീവ് എഞ്ചിനീയർമാരുടെ സ്ഥാനക്കയറ്റ ഉത്തരവ് തിരുത്തണമന്നും നേതാക്കൾ ആവശ്യപ്പെടും.
ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത. എന്നാൽ മൂന്ന് നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ മാറ്റം വരുത്താൽ സാധ്യതയില്ല. അങ്ങനെ വന്നാൽ ബോർഡ് പൂർണമായും സംഘടനക്ക് കീഴടങ്ങുന്നതിന് തുല്യമായി തീരും.എന്നാൽ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിപിഎമ്മും മന്ത്രിക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കെഎസ് ഇബി ഓഫീസേഴസ് അസേോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ സസ്പെന്റ് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അനധികൃതമായി അവധി എടുത്തത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ പ്രതിഷേധിച്ച് സമരം നടത്തിയതിന്റെ പേരിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷിനെയും ജനറൽ സെക്രട്ടറി ഹരികുമാറിനെയും സസ്പെന്റ് ചെയ്തു. എന്നാൽ സസ്പെൻഷൻ പിൻവലിച്ചെങ്കിലും മൂന്ന് പേരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ചെയർമാൻ പുറത്തിയറക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...