തിരുവനന്തപുരം:ഒരു തരത്തിലുളള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന  നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെഎസ്ഇബി ചെയർമാൻ ബി. അശോകും ഇടത് സംഘടനാ നേതാക്കളും.കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻഡന്റ് എം.ജി.സുരേഷ്, സംസ്ഥാന നേതാവായ  ജാസ്മിൻ ബാനു,ബി.ഹരികുമാർ എന്നിവരുടെ സസ്പെൻഷൻ ബോർഡ് പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥലംമാറ്റിക്കൊണ്ടുളള ഉത്തരവ് ചെയർമാൻ പുറത്തിറക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി.ഹരികുമാറിനെ ഒഴിവാക്കി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ സ്ഥാനക്കയറ്റ ഉത്തരവും പിന്നാലെ പുറത്തിറക്കി.ഇതോടെയാണ് ചെയർമാനും നേതാക്കളും തമ്മിലുളള പോര് കൂടുതൽ രൂക്ഷമായത്.സമരത്തെ അധിക്ഷേപിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ചെയർമാൻ ബി.അശോക് നടത്തിയ പരാമർശവും എരിതീയിൽ എണ്ണ ഒഴിക്കലായി മാറി. വെയിലത്തും മഴയത്തും നിന്ന് സമരം ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ലെന്നായിരുന്നു വൈദ്യുതി ബോർഡ് ജീവനക്കാരുടെ സഘടനയായ സേവയുടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞത്.


സസ്പെൻഷൻ നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് ഇടത് സംഘടനാ നേതാക്കളുടെ നിലപപാട്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി തിങ്കളാഴ്ച വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നത്.അപാകതകൾ ചൂണ്ടികാണിച്ചാൽ പരിഹരിക്കുമെന്നും എല്ലാ കാര്യങ്ങളിലും ബോർഡിനെ കുറ്റപ്പെടുത്താനാകില്ലെന്നുമാണ് വൈദ്യുതി മന്ത്രിയുടെ നിലപാട്.സ്ഥലം മാറ്റം പിൻവലിക്കണമെന്ന ആവശ്യമാകും മന്ത്രിതല ചർച്ചയിലും നേതാക്കൾ മുന്നോട്ട് വക്കുക. ബി .ഹരികുമാറിനെ ഒഴിവാക്കിയും അദ്ദേഹത്തെക്കാൾ ജൂനിയറായ ഉദ്യാഗസ്ഥരെ ഉൾപ്പെടുത്തിയും പുറത്തിറക്കിയ എക്സിക്യുട്ടീവ് എഞ്ചിനീയർമാരുടെ സ്ഥാനക്കയറ്റ ഉത്തരവ് തിരുത്തണമന്നും ഇടത് സംഘടനാ നേതാക്കൾ ആവശ്യപ്പെടും.


ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത.ഹരികുമാർ ജോലിയിൽ പ്രവേശിച്ചാൽ സ്ഥാനക്കയറ്റം നൽകാമെന്ന് ബോർഡ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ രണ്ട് നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ മാറ്റം വാരുത്താൽ സാധ്യതയില്ല.അങ്ങനെ വന്നാൽ ചെയർമാൻ പൂർണമായും സംഘടനക്ക് കീഴടങ്ങുന്നതിന് തുല്യമായിതീരും.എം.ജി സുരേഷിന്റയും ജാസ്മിൻ ബാനുവിന്റെയും സ്ഥാനത്ത് പുതിയ ആളുകളെ നിയമിച്ചതിനാൽ സ്ഥലംമാററ ഉത്തരവിൽ മാറ്റം വരുത്താൻ സങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബോർഡിന്റെ നിലപാട്.ഇക്കാര്യം വൈദ്യുതി മന്ത്രിയെയും ചെയർമാൻ അറിയിച്ചിട്ടുണ്ട്.ചെയർമാന് വൈദ്യുതി മന്ത്രിയുടെ പിൻതുണയുള്ളതിനാൽ സംഘടനാ നേതാക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച്കൊണ്ടുള്ള ഒത്തുതീർപ്പിന് മന്ത്രി തയ്യാറാകാൻ സാധ്യതയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.