KSRTC, ആനവണ്ടി ഇനി കേരളത്തിന് മാത്രം ഉപയോഗിക്കാം, രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിന്റെ ഉത്തരവ്
KSRTC എന്ന് കേരള ആർടിസിക്ക് മാത്രമെ ഉപയോഗിക്കാൻ സാധിക്കു എന്ന് ട്രേഡ് മാർക്ക് രജിസ്ട്രാറുടെ (Registrar of Trade Marks) ഉത്തരവ്. അതോടൊപ്പം കെഎസ്ആർടിസിയെ പൊതുവെ വിളിക്കുന്ന ആനവണ്ടിയും (Aanavandi) കേരള ആർടിസിക്ക് മാത്രമാണെന്ന് രജിസ്ട്രാർ അറിയിച്ചു.
Thiruvananthapuram : കേരളവും (Kerala) കർണാടകയും (Karnataka) തമ്മിൽ കെഎസ്ആർടിയുടെ (KSRTC) പേരിലുള്ള നിയമ പോരാട്ടത്തിൽ കേരള ആർടിസിക്ക് ജയം. ഇനി മുതൽ കെഎസ്ആർടിസി എന്ന് കേരള ആർടിസിക്ക് മാത്രമെ ഉപയോഗിക്കാൻ സാധിക്കു എന്ന് ട്രേഡ് മാർക്ക് രജിസ്ട്രാറുടെ (Registrar of Trade Marks) ഉത്തരവ്. അതോടൊപ്പം കെഎസ്ആർടിസിയെ പൊതുവെ വിളിക്കുന്ന ആനവണ്ടിയും (Aanavandi) കേരള ആർടിസിക്ക് മാത്രമാണെന്ന് രജിസ്ട്രാർ അറിയിച്ചു.
നേരത്തെ കർണാടക അവരുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ കെഎസ്ആർടിസി എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. അതെ തുടർന്ന് 2014ൽ കെഎസ്ആർടിസി കർണാടകയുടേതാണ് കേരള ആർടിസി അങ്ങനെ ഇനി മുതൽ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക ആർടിസി കേരളത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു.
ALSO READ : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി
അതിന് ശേഷം അന്നത്തെ കെഎസ്ആർടിസി എംഡിയായിരുന്ന ആന്റണി ചാക്കോ വിഷയം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിലേക്ക് വിട്ടു. കർണാടക ആർടിസിയുടെ നോട്ടീസിനെതിരെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതിന് ശേഷം 7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേരളത്തിന് അനുകൂല ഉത്തരവുമായി ട്രേഡ് മാർക്ക് രജിസ്ട്രാറിന്റെ തീരുമാനം.
ALSO READ : ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിക്കുന്നത് കേരളമാണെന്ന് കേരള ആർടിസിക്ക് ബോധ്യപ്പെടുത്താൻ സാധിച്ചതോടെയാണ് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ അനുകൂലമായി ട്രേഡ് മാർക്ക് രജിസ്ട്രാറിന്റെ തീരുമാനം ഉണ്ടായത്. 1999ലെ ട്രേഡ് മാർക്ക്സ് നിയമ പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കപ്പേരും ലോഗോയും ആനവണ്ടി എന്ന വിളിപ്പേരും കേരള ആർടിസിക്ക് മാത്രമാണെന്ന് അറിയിച്ചാണ് രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്ക് ഉത്തരവിറക്കുന്നത്.
ALSO READ : Central Vista: സെന്‍ട്രല്‍ വിസ്ത, കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി, അറിയാം പ്രാധാന്യവും സവിശേഷതകളും
ഈ ഉത്തരവ് പ്രകാരം ഇനിമുതൽ കെഎസ്ആർടി കേരളത്തിന് മാത്രമെ ഉപയോഗിക്കാൻ സാധിക്കു എന്ന് അറിയിച്ചു കൊണ്ട് കർണാടക ആർടിസിക്ക് നോട്ടീസ് അയക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. കൂടാതെ ആനവണ്ടിയെന്ന പേര് പലരും സ്വകാര്യ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് അവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...