തിരുവനന്തപുരം: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ (തിങ്കൽ ) മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താൽക്കാലിക അനുമതി നൽകിയത്.


ALSO READ: കൊവിഡ് മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകും; രജിസ്ട്രേഷൻ നാളെ മുതൽ


ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂർ ബോണ്ട് സർവ്വീസുകളാണ് നാളെ മുതൽ ആരംഭിക്കുക. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ സർവ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക