പത്തനംതിട്ട: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് 5 ഓട്ടോ റിക്ഷകൾ ഇടിച്ചു തകർന്നു. 11.15 ഓടെയാണ് സംഭവം. പറന്തൽ ജംഗ്ഷനിൽ ഓട്ടോ റിക്ഷാ സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ഓട്ടേറിക്ഷകളിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പറന്തൽ മുല്ലശ്ശേരിൽ  കൃഷ്ണകുമാർ (45),പറന്തൽ അനിൽ കോട്ടേജിൽ അശോകൻ (50) പറന്തൽ പാലത്തടത്തിൽ സജി മോൻ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.


മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി


മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ ഒരു മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി.മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ പ്രവേശിക്കവെയാണ് വള്ളം മറിഞ്ഞത്. രാവിലെ 9:40 നാണ്  സംഭവം. അപകട സമയം നാലുപേർ വള്ളത്തിൽ ഉണ്ടായിരുന്നു. അതേസമയം, നിരന്തരം മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ നടക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ  പ്രതിഷേധത്തിലുമാണ്.


കഴിഞ്ഞയാഴ്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.