KSRTC: ബസ് സ്റ്റാൻഡിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; പിടികൂടി പോലീസ്
KSRTC bus stolen from bus stand: ബസിന്റെ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാൻ സാധിക്കാതെ പോയതാണ് മോഷ്ടാവ് പിടിയിലാകാൻ കാരണമായത്.
കൊല്ലം: ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചു കടത്തിയ ബസ് റോഡ് പരിശോധനക്കിടയിൽ പോലീസിന്റെ പിടിയിലായി. ബസ് മോഷ്ടിച്ചു കടത്തിയ ഒറ്റക്കൽ സ്വദേശി ലോറി ഡ്രൈവർ കൂടിയായ ബിനീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബസിന്റെ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാൻ സാധിക്കാതെ വന്നത് മോഷ്ടാവിന് വിനയായി. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ഇന്നലെ രാത്രിയിൽ 11.30ഓടെയാണ് പുനലൂർ ബസ് സ്റ്റാൻഡിന് മുകളിൽ പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന RAA121 നമ്പർ കെഎസ്ആർടിസി ബസാണ് മോഷ്ടിച്ചു കടത്തിയത്. തെന്മല റോഡിലേക്ക് കൊണ്ട് പോയ ബസ് ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാതെ വന്നത് ടിബി ജംഗ്‌ഷനിൽ റോഡ് പരിശോധനയ്‌ക്ക് നിന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
ALSO READ: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി
പോലീസ് കൈ കാണിച്ചപ്പോൾ ബസ് ദൂരെ മാറ്റി നിർത്തി. ബിനീഷ് ബസ് ൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനടയിൽ പോലീസിന്റെ പിടിയിലായി. ഹെഡ് ലൈറ്റ് പ്രകാശിച്ചിരുന്നങ്കിൽ ഒരു പക്ഷേ ബസ് കടത്തി ദൂരേക്ക് കൊണ്ട് പോകുമായിരുന്നു. പുനലൂർ ഡിപ്പോയിൽ നിന്നും കോക്കാട് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ബസാണ് മോഷ്ടിച്ചത്. ഉച്ചക്ക് 12.30ഓടെ പുനലൂർ സ്റ്റാൻഡിൽ നിന്നും ബസ് പുനലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾ വൻ വിജയത്തിലേയ്ക്ക്
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾ വൻ വിജയത്തിലേയ്ക്ക്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേയ്ക്കോ അതിനപ്പുറമോ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകൾ, യാത്രക്കാരുടെ സൗകര്യാർത്ഥം സുരക്ഷിതമായി കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥലങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവ്വീസുകളായി ക്രമീകരിച്ചിരുന്നു.
എം.സി റോഡ് വഴി സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകളിലെ ഡെസ്റ്റിനേഷൻ ബോർഡിൽ പച്ച പ്രതലത്തിലും, എൻ.എച്ച് വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകളിൽ മഞ്ഞപ്രതലത്തിലും LS -1/LS - 2 SFP എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. LS-1 SFP-ഉം LS-2 SFP-ഉം എൻ.എച്ചിലും എം.സിയിലുമുള്ള കയറേണ്ടതും കയറേണ്ടതില്ലാത്തതുമായ ഡിപ്പോകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത സർവ്വീസ് നടത്തുന്ന ബസ്സുകളുടെ ഫൂട്ട് ബോർഡുകൾക്ക് ഇടതു വശത്തും, യാത്രക്കാർ കാണുന്ന വിധത്തിൽ ബസ്സിനുള്ളിലും കയറാത്ത ഡിപ്പോകളുടെ പേര് പ്രദർശിപ്പിച്ചിരിക്കും.
കയറാത്ത ഡിപ്പോകളുടെ സമീപമുള്ള നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിൽ ബസ്സ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് പ്രസ്തുത ബസ്സുകൾ, രാത്രികാലങ്ങളിൽ എല്ലാ ഡിപ്പോകളിലും കയറിപ്പോകുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. നിലവിൽ 169 ട്രിപ്പുകൾ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റായി സർവ്വീസ് നടത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.