തിരുവനന്തപുരം:മിന്നല്‍ പണിമുടക്കിനിടെ തിരുവനന്തപുരം കിഴക്കേകോട്ട സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു.കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (64) ആണ് മരിച്ചത്.രാവിലെ 11 മണി മുതല്‍ വീട്ടിലേക്കുള്ള ബസ് കാത്തിരുന്ന സുരേന്ദ്രന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടത്‌.ബസ്‌ കാത്തിരുന്ന നഴ്സാണ് രക്ഷകയായി എത്തിയത്.പോലീസ് സ്ഥലത്ത് എത്താന്‍ വൈകി ആംബുലന്‍സ് എത്തുന്നതിന് വൈകിയെന്നും ആരോപണം ഉണ്ട്.ഏറെ ബുദ്ധിമുട്ടി സുരേന്ദ്രനെ ജെനെറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ മിന്നല്‍ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ വിമര്‍ശിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്.മിന്നല്‍ പണിമുടക്ക്‌ നല്ല പ്രവണതയല്ലെന്നും അദ്ധേഹം പറഞ്ഞു.ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍  മിന്നല്‍ പണിമുടക്കുമായി ബന്ധപെട്ട് പോലീസ് അറെസ്റ്റ്‌ ചെയ്ത എടിഒ സാം ലോപസ് അടക്കം മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 



അതേസമയം നഗരത്തിൽ രൂക്ഷമായ ഗതാഗതകുരുക്കുണ്ടാക്കി യാത്രക്കാരെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിച്ച  കെ എസ് ആർ റ്റി സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 


കെ. എസ് ആർ ടി സി മാനേജിംഗ് ഡയറകടറും സിറ്റി പോലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.