KSRTC Bus Fire: ശബരിമല റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല
3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് എത്തിയത്.
പത്തനംതിട്ട: തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ അട്ടത്തോടിന് സമീപം 30–ാം വളവിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസായിരുന്നു കത്തിനശിച്ചത്. ശബരിമല തീർത്ഥാടകരെ കയറ്റാനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് അട്ടത്തോടിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടത്.
ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. പേരൂർക്കട ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അസാധാരണ ഗന്ധം അനുഭവപ്പെട്ടത്തിനെ തുടർന്ന് നോക്കിയപ്പോഴാണ് എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ഡ്രൈവർ ബസ് നിർത്തി. ഇതിനിടെ തീ ആളിക്കത്തുകയായിരുന്നു. ബസിലുണ്ടായിരുന്നതും അതുവഴി വന്ന മറ്റ് വാഹനങ്ങളിൽ നിന്നടക്കമുള്ളതുമായ പത്തോളം ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള 3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.