KSRTC Double Decker Bus: മൂന്നാർ കാണാൻ ഓപ്പൺ ഡബിൾഡക്കർ; കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം
KSRTC Double Decker Bus Munnar: യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണമായും ആസ്വദിക്കാനാകുന്ന തരത്തിലാണ് ഡബിൾ ഡക്കർ സർവീസിന് ഒരുങ്ങുന്നത്.
ഇടുക്കി: മൂന്നാറിലെ സഞ്ചാരികൾക്കായി പുതുവർഷ സമ്മാനവുമായി കെഎസ്ആർടിസി. 'റോയൽ വ്യൂ' എന്ന പേരിൽ മൂന്നാറിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ഓപ്പൺ ബസ് സർവീസ് നടത്തും. ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഉദ്ഘാടനം ഡിസംബർ 31ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും.
കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ റോയൽ വ്യൂ ബസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ വലിയ ജനപ്രീതി നേടിയിരുന്നു.
ഇതേ മാതൃകയാണ് മൂന്നാറിലും നടപ്പാക്കനൊരുങ്ങുന്നത്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണമായും ആസ്വദിക്കാനാകുന്ന തരത്തിലാണ് ഡബിൾ ഡക്കർ സർവീസിന് ഒരുങ്ങുന്നത്. കെഎസ്ആർടിസിയുടെ 2025ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.