കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിൽ; മാറ്റം ജനുവരി മുതൽ
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂണിഫോമായിരിക്കും. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും.
തിരുവനന്തപുരം: എട്ടുവർഷങ്ങൾക്കു ശേഷം കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയണിയും. യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് തൊഴിലാളി യൂണിയനുമായി സിഎംഡി ചർച്ച നടത്തി. ജനുവരി മുതൽ മാറ്റം നടപ്പാക്കാനാണ് ആരോചിക്കുന്നത്. നാളുകളായി കെഎസ്ആർടിസിയിലെ എല്ലാ യൂണിയനുകളും ഇതേ ആവശ്യം ഉന്നയിച്ചുവരികയാണ്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂണിഫോമായിരിക്കും. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക് ഓര്‍ഡര്‍ ഉടന്‍ നൽകും.
2015ലാണ് കെഎസ്ആർടിസിയിൽ പുതുമയും പ്രഫഷനൽ മുഖവും കൊണ്ടുവരുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നീല ഷർട്ടും കടും നീല പാന്റുമായി. മെക്കാനിക്കൽ ജീവനക്കാർ ചാരനിറത്തിലുള്ള യൂണിഫോമായിരുന്നു. ഇൻസ്‍പെക്ടർമാരുടെത് മങ്ങിയ വെള്ളഷർട്ടും കറുത്ത പാന്റും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...