KSRTC ജീവനക്കാർക്ക് ശമ്പളം നൽകാൻ കാശില്ലാത്തവർ കെ-റെയിലിൽ ഒരു ലക്ഷം കോടി എങ്ങനെ മുടക്കും: കേന്ദ്രമന്ത്രി വി മുരളീധരൻ
ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെ ഒരു ലക്ഷം കോടി രൂപ മുടക്കി കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെഎസ്ആർടിസി ജീവനക്കാർ വിഷവും ഈസ്റ്ററും ശമ്പളമില്ലാതെ ദുരിതത്തിലാണ്. ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. തിരുവന്തപുരം ചിറയൻകീഴ് കിഴുവില്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്തത് സർക്കാരിനോട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. കെ -റെയിൽ കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം വേണമെന്ന് നിരവധി ആളുകൾ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനാണ് താൻ എത്തിയതെന്നും കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് വി.മുരളീധരൻ ഉറപ്പു നല്‍കി.
ALSO READ : K Sudhakaran : സ്വയം സുരക്ഷ വർധിപ്പിച്ച് അധികാര ശീതളയിൽ അഭിരമിക്കുന്നു; പിണറായിക്കെതിരെ കെ.സുധാകരൻ
കെഎസ്ആർടിസി ജീവനക്കാർ വിഷുവിന് പുറമേ ഈസ്റ്റർ കാലത്തും ശമ്പളമില്ലാതെ ദുരിതത്തിലാണ്. ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.