തിരുവനന്തപുരം: സംസ്ഥാനത്ത്  കെ.എസ്.ആർ.ടി.സി  പ്രതിപക്ഷ യൂണിയനുകൾ 24 മണിക്കൂർ സൂചന പണിമുടക്ക് നടത്തും.  മന്ത്രിയുമായി നടത്തിയ ചർച്ച പരാചയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. ബി.എം.എസ്, ടി.ഡിഎഫ് യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. എല്ലാ മാസവും 5നുള്ളിൽ ശമ്പളം നൽകണമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആവശ്യം. ഇത് നടപ്പാക്കാൻ അകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികള്‍ സമരത്തിലെക്ക് നീങ്ങയിത്. 21 ന് ശമ്പളം നൽകാമെന്നായിരുന്നു ചര്‍ച്ചയില്‍  കെ.എസ്.ആർ.ടി.സിയുടെ വാഗ്ദാനം. എന്നാൽ പണിമുടക്കില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പറഞ്ഞതോടെ 10 ന് നൽകാമെന്നായി. ഇത്തരം നിലപാട് ശമ്പളം നൽകാനല്ലെന്നാണ് യോഗത്തിന് ശേഷം ടി.ഡി.എഫ് നേതാക്കൾ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING


സമാധാനപരമായിട്ടായിരിക്കും പണിമുടക്കുകയെന്നാണ് ബി.എം.എസ് നേതാക്കൾ ചർച്ചയ്ക്ക് ശേഷം അറയിച്ചത്. ഏപ്രിലിലെ ശമ്പളം മെയ് 10 ന് നൽകാമെന്നും, മുഖ്യമന്ത്രി  തിരിച്ചെത്തിശേഷം വിഷയങ്ങൾ പരിഹരിക്കാൻ കൂടുതല്‌ ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടയുള്ള കാര്യങ്ങൾ മന്ത്രി യോഗത്തെ അറിയിച്ചു. 10 ന് ശമ്പളം ലഭ്യമാകുമെന്ന് ഉറപ്പ് ലഭിച്ചതോടെ സമരത്തിൽ നിന്ന് സി.ഐ.ടി.യു പിൻമാറി. അടുത്തമാസത്തെ ശമ്പളം 5 ന് ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. യാത്രക്കാരെ വെല്ലു വിളക്കുന്ന നിലപാടുമായി മുന്നോട്ട് പോകില്ലെന്നും അവർ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.