ഓട്ടം തുടങ്ങിയ ആദ്യ ദിനം തന്നെ കനത്ത നഷ്ടത്തില്‍ KSRTC....!!
KSRTCയ്ക്ക് എന്നും എപ്പോഴും നഷ്‌ടം മാത്രം...
തിരുവനന്തപുരം: KSRTCയ്ക്ക് എന്നും എപ്പോഴും നഷ്‌ടം മാത്രം...
കോവിഡ് ബാധ മൂലം 2 മാസത്തെ നീണ്ട വേളയ്ക്ക് ശേഷം ഇന്നലെ സര്‍വീസ് പുനഃരാരംഭിച്ച കെഎസ്ആര്‍ടിസിക്ക് ആദ്യ ദിനം തന്നെ വന്‍ നഷ്‌ടം. ബുധനാഴ്ച 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കളക്ഷന്‍ വെറും 35 ലക്ഷം രൂപ മാത്ര൦. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍.
യാത്രക്കാരുടെ എണ്ണത്തിലുള്ള വന്‍ കുറവാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. കൂടാതെ, പല നഗരങ്ങളിലും സ്വകാര്യബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.
92 ഡിപ്പോകളില്‍ നിന്നായി കെഎസ്‌ആര്‍ടിസിയുടെ 1338 ഓര്‍ഡിനറി ബസുകളാണ് ഇന്നലെ സര്‍വീസിന് ഇറങ്ങിയത്. രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണു സര്‍വീസ്.
ഓരോ ബസിലും സാമൂഹിക അകലം പാലിച്ച് 28 യാത്രക്കാര്‍ വരെ കയറാനാണ് അനുവാദം. ആദ്യ ദിനമായ ഇന്നലെ 10-15 പേരേ പല ബസിലും ഉണ്ടായിരുന്നുളളൂ. മാസ്ക് ധരിക്കാത്തവരെ കയറ്റിയില്ല. ബസുകളില്‍ സാനിറ്റൈസര്‍ നല്‍കി. വടക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ താരതമ്യേന കുറവായിരുന്നു. ചില ജില്ലകളില്‍ ഇടയ്ക്കു കണ്ടെയ്ന്‍മെന്റ് സോണുകള്‍ വരുന്നതിനാല്‍ സാധാരണ പോലെ സര്‍വീസ് നടത്താന്‍ സാധിച്ചില്ല. പകരം റൂട്ട് മാറ്റി സര്‍വീസ് നടത്തേണ്ടതായും വന്നിരുന്നു.