Thiruvananthapuram :  ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി KSRTC. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ് അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ച് KSRTC സ്നേഹാദരം അർപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെഡൽ നേടിയ


അവനി ലേഖറ (വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം),


പ്രമോദ് ഭഗത്ത് (പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം),


കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം),


സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം),


മനീഷ് നര്‍വാള്‍ (50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം),


ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി),


സിംഗ്‌രാജ് അധാന (50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം),


യോഗേഷ് കതുനിയ (പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി),


നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ വെള്ളി),


മാരിയപ്പന്‍ തങ്കവേലു (പുരുഷന്‍മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെള്ളി), 


പ്രവീണ്‍ കുമാര്‍ (പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തില്‍ വെള്ളി),


ദേവേന്ദ്ര ജചാരിയ (പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി)


സുഹാസ് യതിരാജ് (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി),


ഹര്‍വിന്ദര്‍ സിങ് (പുരുഷന്‍മാരുടെ വ്യക്തിഗത റിക്കാർഡ്ര്‍  അമ്പെയ്ത്തില്‍ വെങ്കലം),


ശരത് കുമാര്‍ - (പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെങ്കലം),


സുന്ദര്‍ സിങ് ഗുര്‍ജാര്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം),


മനോജ് സര്‍ക്കാര്‍ (പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം)


എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. 


ALSO READ : KSRTC PR ശ്രീജേഷിന് ആദരവ് അർപ്പിച്ച് താരത്തിന്റെ ചിത്രം ആലേഖനം ചെയ്ത് ബസ് ന​ഗരത്തിൽ സർവ്വീസ് നടത്തും, കാണാം ചിത്രങ്ങൾ


നേരത്തെ ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേട്ടം കൈവരിച്ച മലയാളി കായിക  താരം പി.ആർ ശ്രീജേഷിനും KSRTC ആദരവ് സമർപ്പിച്ചിരുന്നു. KSRTC പുതുതായി രൂപീകരിച്ച കൊമേർഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായിക താരങ്ങൾക്ക് ആദരവ് സമർപ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്. 


ALSO READ : Ksrtc Yatra Fuels: സാധാരണക്കാർക്കും ഇന്ധനം നിറയക്കാം, കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉടൻ


ഡിസൈൻ തയ്യാറാക്കിയത് KSRTC സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ ഷിനുവാണ്, സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി. മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്. വേളിയിക്ക് സർവ്വീസ് നടത്തുന്ന  തിരുവനന്തപുരം സിറ്റിയിലെ ആർഎൻഎ 492 നമ്പർ ബസിലാണ് സ്റ്റിക്കർ പതിപ്പിച്ച് സർവ്വീസ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.