Thiruvananthapuram : KSRTC നോൺ എസി ജൻറം ലോ ഫ്ലോർ ബസുകളുടെ നിരക്ക് കുറച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) അറിയിച്ചു. ജൻറം സർവീസിലേക്ക് കൂടുതൽ ആൾക്കാരെ ആകർഷിക്കാനാണ് സർവീസ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൻറം എസി ബസുകളിലും, സംസ്ഥാനത്തിന് പുറത്തും അകത്തും സർവ്വീസ് നടത്തുന്ന എസി ബസുകളിലും യാത്രക്കാർ നിലവിൽ കുറവായ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി നിരക്ക് ഉളവ് തുടരുമെന്ന് ​ആന്റണി രാജു അറിയിച്ചു. നിലവിൽ നോൺ എസി ജൻറം ലോ ഫ്ലോർ ബസുകൾ സിറ്റി ഓർഡിനറി ബസുകൾക്ക് പകരമായാണ് ഉപയോഗിക്കുന്നത്. 


ALSO READ : Ksrtc Yatra Fuels: സാധാരണക്കാർക്കും ഇന്ധനം നിറയക്കാം, കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉടൻ


അതിൽ നിരക്ക് വ്യത്യാസം ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓർഡിനറി ബസിന്റേതിന് സമാനമായി കുറച്ചു.  അതിനാൽ നോൺ എസി ജൻറം ലോ ഫ്ലോർ ബസുകൾക്ക് നിലവിലെ ഓർഡിനറി സിറ്റി ബസ് ചാർജ് മാത്രമാകും ഈടാക്കുകയെന്നും മന്ത്രി അറിയിച്ചു.  


ALSO READ : Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും


കോവിഡ് കാല നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് KSRTC ബസുകളിലേക്ക് യാത്രക്കാരെ  ആകർഷിക്കുന്നതിനും, യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമായി  ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകൾക്കും നൽ‌കിയിരുന്ന  25% നിരക്ക് ഇളവ് റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചു.  


ALSO READ : ദീർഘദൂര ബസുകളിൽ ഇരുചക്രവാഹനം കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് Minister Antony Raju


കോവിഡ്കാല യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുകയും, യാത്ര ഇളവുകൾ അനുവദിക്കുകയും ചെയ്ത  സാഹചര്യത്തിൽ കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ് സർവീസുകളിൽ നൽകിവന്നിരുന്ന നിരക്ക് ഇളവാണ് പിൻവലിച്ചത്. ഒക്ടോബർ ഒന്നുമുതൽ ഈ ബസുകൾ മുൻപ് ഉണ്ടായിരുന്ന പഴയ നിരക്ക് ഈടാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.