Sabarimala | ശബരിമല തീർത്ഥാടകർക്കായി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി
അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.
തിരുവനന്തപുരം: പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി (KSRTC) ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു. അയ്യപ്പഭക്തരുടെ (Pilgrims) സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.
പമ്പയിൽ നിന്നും ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തർക്ക് ചാർട്ടേഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനാകും.
ALSO READ: Sabarimala | ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കൂടുതൽ വിവരങ്ങൾക്ക്:-18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും 04735 203445 പമ്പ കട്രോൾ റൂം നമ്പറിലേക്കും rsnksrtc@kerala.gov.in എന്ന മെയിൽ വിലാസത്തിലും 0471 - 2463799, 0471- 2471011, ext 238, 290, 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7), വാട്സാപ്പ് - 8129562972
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...