തിരുവനന്തപുരം: വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വീസ് നടത്തും. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെയാണ് അധിക സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി റിസര്‍വേഷന്‍ നടത്താനും സൗകര്യമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബസുകളുടെ സമയവിവരവും റിസര്‍വേഷന്‍ സംബന്ധിച്ച കാര്യങ്ങളും ഔദ്യോഗിക വെബ്സൈറ്റായ www.ksrtconline.com ല്‍ ലഭ്യമാണ്. 


ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.  കെഎസ്ആര്‍ടിസി ഇപ്പോള്‍ നടത്തിവരുന്ന പ്രധാന അന്തര്‍സംസ്ഥാന സര്‍വീസുകളായ ബെംഗളൂരു, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കാവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ  ഈ കാലയളവില്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.