തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെമുതൽ  ശമ്പളം നൽകി തുടങ്ങി. ഭാക്കിയുളള മറ്റ് ജീവനക്കാര്‍ക്ക്  ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി അനുവദിച്ച 20 കോടി രൂപ നല്‍കിയതിനാലാണ് പ്രശ്‌നം പരിഹരിക്കാനായതെന്ന് കോര്‍പറേഷന്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സി നേരിടുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നാണ് ഗതാഗത മന്ത്രി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് നടത്തിയതിനാലാണ് ശമ്പളം നൽകാൻ സാധിക്കാതെ വന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഭരണ പക്ഷ അനുകൂല സംഘടനയായ സിഐറ്റിയുവും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ശമ്പള പ്രതിസന്ധിയിൽ ഇടപെടാൻ മന്ത്രി തയ്യാറായായത്.


അതേ സമയം  ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത് എത്തി. ജീവനക്കാർ സമരം ചെയ്തത് കൊണ്ടല്ല ശമ്പളം നൽകാത്തതെന്നും  സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. അതേ സമയം ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ഭരണ പക്ഷ യൂണിയനുകളടക്കം ആവശ്യപ്പെടുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകാനാണ് യൂണിയനുകളുടെ തീരുമാനം.


തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്. അതേസമയം വിഷുവിനും  ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.