പരീക്ഷകൾക്കായി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
തിരുവനന്തപുരം: പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ (KSRTC Service) സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആഗസ്റ്റ് എട്ടിന് ഞാറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്സിലേക്കുള്ള (Police force) പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനിച്ചത്.
ALSO READ: Ksrtc: കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനും www.online.keralartc.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റ് റിസർവ് ചെയ്യാവുന്നതാണ്. "Ente KSRTC App" Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app, കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...