തിരുവനന്തപുരം: റെക്കോര്‍ഡ് വേഗതയില്‍ ശമ്പളം വിതരണം ചെയ്ത് കെ.എസ്.ആര്‍.ടി.സി. ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂര്‍ണമായും വിതരണം ചെയ്തു. സർക്കാരിൽനിന്ന് 85 കോടി രൂപ വാങ്ങിയാണ് ശമ്പളം വിതരണം പൂര്‍ത്തിയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടാഴ്ച വരെ വൈകിയാണു ഇതുവരെ ജീവനക്കാർക്കു ശമ്പളം ലഭിച്ചിരുന്നത്. 22 മാസങ്ങൾക്കു ശേഷമാണ് അവസാന പ്രവൃത്തിദിവസം എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നത്. സ്ഥിരം ജീവനക്കാർക്കു ശമ്പളം നൽകി പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് എംപാനൽ ജീവനക്കാർക്കു നൽകിയിരുന്നത്. 


തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിനെക്കുറിച്ചായിരുന്നു പരാതികളേറെയും. ഈ മാസത്തെ പെൻഷൻ വിതരണവും ഇന്നലെ വൈകിട്ട് ആരംഭിച്ചു.