Thiruvananthapuram: കെഎസ്ആർടിസി (KSRTC) ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം (Ministers meeting) വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ബുധനാഴ്ചയാണ് യോഗം ചേരുക. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം യോ​ഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക് (Strike) പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ (CM) ഇടപെടൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആർടി സി ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതിയാണ് കെഎസ്ആർടിസി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. KSRTC ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച്, ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും, ജനാധിപത്യ രീതിയിലുള്ള സഹന സമരങ്ങളും നടത്തിയിട്ടും സർക്കാർ ഭാഗത്തു നിന്നും ഈ കാര്യത്തിൽ ആശാവഹമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.


Also Read: KSRTC Strike: സി.എം.ഡിയുമായി നടന്ന ചർച്ച പരാജയം, ബിജു പ്രഭാകർ ജീവനക്കാരെ ഫേസ്ബുക്ക് ലൈവിൽ അതിസംബോധന ചെയ്യും


അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളെ മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനിക്കാറായിട്ടും KSRTCയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷനുള്ള തുക നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. മൂന്ന് മാസത്തെ കുടിശികയാണ് സഹകരണ ബാങ്കിന് ലഭിക്കാനുള്ളത്.


Also Read: KSRTC Employees Strike : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നവംബർ 5ന് പണിമുടക്കുന്നു


അതേസമയം പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ്. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും പ്രതിഷേധവും ഉയർന്ന് വന്നിരുന്നു. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലിയാണ് ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ വഴി മുട്ടിയത്. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.