തിരുവവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആർ.ടി.സി കടന്ന് പോകുന്നത്.കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെ നൽകാത്തത്തിൻരെ പേരിൽ പ്രതിപക്ഷ സംഘടനകൾ സൂചനാ പണിമുടക്ക് നടത്തുകയാണ്. പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകാം എന്ന ഉറപ്പാണ് ഗതാഗത മന്ത്രി യൂണിയൻ നേതാക്കൾക്ക് നൽകിയിരിക്കുന്നത്.എന്നാൽ ധനവകുപ്പ് നൽകുന്ന 30 കോടിയും കോർപ്പറേഷൻരെ കൈവശമുള്ള 10 കോടിയും ചേർത്താലും ശമ്പളം നൽകാൻ കഴില്ല.ഈ സാഹചര്യത്തിലാണ് ശമ്പളം നൽകുന്നതിനായി വീണ്ടും വായ്പ എടുക്കുന്നത്.കെ.റ്റി.ഡി.എഫ്.സിയിൽ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകാനായി വേണ്ടത്.എസ്.ബി.ഐ യിൽ നിന്ന് 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം  വൈകി ൽകിയത്.വിഷുവിനും  ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു.കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിമാസം 75 കോടി രൂപ വീതം അനുവദിക്കണമെന്നാണ്  മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ 30 കോടിയിലധികം നൽകാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.


അഞ്ചര കോടി രൂപയാണ് കെ.എസ്. ആർ.ടി.സി.യുടെ പ്രതിദിനവാരുമാനം. ഇതിൽ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകൾക്കായും വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സർക്കാരിൻരെ സാഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.


എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകും എന്നായിരുന്നു മാനേജ്മെന്റ് നേരത്തെ  ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്.കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലും യൂണിയൻ നേതാക്കൾ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ മന്ത്രി തയ്യാറായില്ല.മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചർച്ച ചെയ്യാം എന്ന് മാത്രമാണ് മന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചത്.ഇതോടെയാണ് പ്രതിപക്ഷ സംഘടനകൾ‌  സൂചനാ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സി.പി ഐ അനൂകൂല സംഘടനയുടെ പിൻ പിൻതുണയും പണിമുടക്കിനുണ്ട്.പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് പാലിക്കാനായില്ലെങ്കിൽ സി.ഐ.റ്റി. യു ഉൾപ്പെടെയുള്ള സംഘടകളും സമര രംഗത്തിറങ്ങും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.