തിരുവനന്തപുരം: KSRTC:  പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി  (KSRTC) ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുവിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക്  നടത്തുന്ന ഇന്ന് ( November 6)  സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് (KSRTC Service) നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.


Also Read: KSRTC | കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരി​ഗണിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു


ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് സിഎംഡി നിർദേശിച്ചിട്ടുണ്ട്. സമരത്തിൽ (KSRTC Strike) പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച്  സർവ്വീസുകൾ നടത്തണമെന്നും  അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.  


ഇന്ന് അതായത് ശനിയാഴ്ച, വാരാന്ത്യ ദിനമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർക്ക് തിരികെ വീട്ടിൽ എത്തേണ്ടതിനാൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സർവീസുകൾ നടത്താനും. ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കുവാനുമാണ് തീരുമാനമെടുത്തിരിക്കുന്നത്. 


Also Read: Horoscope November 6, 2021: ശനിയാഴ്ച ചെലവുകൾ ഉണ്ടെങ്കിലും, ഈ 5 രാശിക്കാർക്ക് നല്ല ദിനം


 


അതും ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി  ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ  തരംതിരിച്ചു സർവ്വീസുകൾ നടത്തുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.