പത്തനംതിട്ട: ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി കെ എസ് ആർ ടി സി. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ക്രമീകരിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുതൽ ഗവി സർവ്വീസുകൾക്ക് വനം വകുപ്പ് അനുമതി നൽകാത്തത് വിനോദ സഞ്ചാരികളെയും നിരാശരാക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ നിന്നും റാന്നി, വാഗമൺ വഴി പരുന്തുംപാറക്കും, തെന്മല - പാലരുവി, ക്രോസ് മല എന്നിവിടങ്ങളിലെക്കും, ആതിരപ്പള്ളി വഴി  മലക്കപ്പാറക്കും തിരിച്ചും ഉള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെ എസ് ആർ ടി സി പത്തനംതിട്ട യൂണിറ്റ് ഓഫീസർ തോമസ് മാത്യു പറഞ്ഞു.

Read Also: Fennel Milk Benefits: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല!


വനം വകുപ്പ് അനുമതി നൽകിയാൽ കൂടുതൽ മൂഴിയാർ ഗവി കുമളി ബസ്സുകൾ സർവീസ് നടത്തുന്നതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പുലർച്ചെ 6. 30 ന് പുറപ്പെടുന്ന ഗവി കുമളി ബസ്സിൽ യാത്ര ചെയ്യാൻ 300 ൽ അധികം ആളുകൾ എത്തുന്നുണ്ട്. 


ഗവിയിലേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് അനുവാദം നൽകുന്ന സ്ഥാനത്ത് കെ എസ് ആർ ടി സി ബസ്സുകൾക്ക് അനുവാദം നൽകിയാൽ മിതമായ ചിലവിൽ കൂടുതൽ യാത്രികർക്ക് ഗവി കാണുന്നതിന് അവസരമുണ്ടാകും. എന്നാൽ വനം വകുപ്പ് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് സ്വകാര്യ ടുറിസം ഓപ്പറേറ്റർമ്മാർക്ക് വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.