KSU Bandh: പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു സംസ്ഥാവന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് പ്രസ് മീറ്റിൽ വിദ്യാഭ്യാസ ബന്ദ് നടത്തുന്ന വിവരം അറിയിച്ചത്. പുതിയ അധ്യായന വർഷം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലും പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒരു പരിഹാരവും കണ്ടെത്താൻ കഴിയാതെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രതിസന്ധി ഇല്ല എന്ന് നടിക്കുന്ന സർക്കാർ നടപടികൾ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന ഉടനീളം നാളെ കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നുവെന്നും, പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാലം സമരം നടത്തുമെന്നും കെ.എസ്.യു വ്യക്തമാക്കി. കെ.എസ്.യു സോഷ്യൽമീഡിയ പേജിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് കെ.എസ്.യു പ്രവർത്തകർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന എസ്എഫ്ഐയും തള്ളിയിരുന്നു. സംസ്ഥാനത്ത് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികൾ വരെ പ്ലസ് വണ്ണിന് പ്രവേശനം നേടാനാകാതെ വലയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.