തൃശൂര്‍: ഒല്ലൂര്‍ എസ് ഐ യെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

KSUവാണ് സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയത്.  DGPയ്ക്ക് നല്‍കിയ പരാതിയില്‍   എംപി  കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.


തൃശൂര്‍ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം. എംപിയെ  കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന SIയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി  (Suresh Gopi) സല്യൂട്ട് ചെയ്യിച്ചത്.


പുത്തൂരിനടുത്ത് ചുഴലിക്കാറ്റ് നാശം  വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു  സുരേഷ് ഗോപി എംപി.  എന്നാല്‍, എംപി എത്തിയത് അറിഞ്ഞിട്ടും തന്‍റെ ജീപ്പില്‍നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി താനൊരു എം.പി ആണെന്നും  "ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലമൊന്നും മറക്കരുതേ... " എന്നും അദ്ദേഹം  പറഞ്ഞിരുന്നു.    


Also Read: ഒരു സല്യൂട്ട് ഒക്കെ ആകാം.....!! വൈറലായി സുരേഷ് ഗോപി എംപി യുടെ മാസ് ഡയലോഗ്


എംപി  എത്തിയ സമയത്തും വാഹനത്തില്‍ തന്നെയിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി എസ്ഐ യെ അടുത്തേയ്ക്ക് വിളിപ്പിച്ചത്.  


ചുഴലിക്കാറ്റ്  ഏറെ നാശം  വിതച്ച സ്ഥലമാണ് പുത്തൂര്‍.  ആ സ്ഥലത്ത് സുരേഷ് ഗോപി രാവിലെ സന്ദര്‍ശനം നടത്തുകയും  അവശ്യ  സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.  


എന്നാല്‍, സംഭവം വൈറലായതോടെ , താന്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും സല്യൂട്ടൊക്കെ ആകാമെന്ന് സൗമ്യമായി പറയുകയായിരുന്നെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.