പത്തനംതിട്ട: അടൂരിൽ കെ എസ് യു മാർച്ചിന് നേരെ ലാത്തിച്ചാർജ്. നാല് കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കെ എസ് യു പ്രവർത്തകർ അടൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡി എസ് പി ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ നടന്ന ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിച്ചു. ലാത്തിച്ചാർജിൽ കെഎസ് യു സംസ്ഥാന നേതാവ് ഫെന്നി നയ്നാൻ, ബിനിൽ ബിനു ദാനിയേൽ, വൈഷ്ണവ് രാജീവ് ലിനറ്റ് മെറിൻ എബ്രഹാം എന്നിവർക്ക് പരിക്കേറ്റു. ലാത്തിച്ചാർജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെ എസ് യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് റ്റേഷന് മുന്നിൽ കെ എസ് യു പ്രവർത്തകർ സി പി എം പോലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു. 


ALSO READ: പിണങ്ങിപ്പോയ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; സംഭവം പാലക്കാട് ജില്ലയിൽ!


പരിക്കേറ്റ കെ എസ് യു പ്രവർത്തകരെ ആൻ്റോ ആൻ്റണി എം പി, കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, തോപ്പിൽ ഗോപകുമാർ തുടങ്ങിയവർ സന്ദർശിച്ചു. തിരുവനന്തപുരത്ത് നടന്ന ലാത്തിച്ചാർജിലും അടൂരിൽ നടന്ന ലാത്തിച്ചാർജിലും പുരുഷ പോലീസുകാരാണ് മർദിച്ചതെന്ന് ആൻ്റോ ആൻ്റണി എം പി ആരോപിച്ചു. നിലവിൽ പോലീസുകാർ ദുശ്ശാസനൻമാരെപ്പോലെ പെൺകുട്ടികളുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുന്നറിയിപ്പില്ലാതെയാണ് കെ എസ് യു പ്രവർത്തകർ പ്രകടനം നടത്തിയതെന്നും സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത് തടയാൻ ശ്രമിച്ചതാണ് ലാത്തിച്ചാർജിന് ഇടയാക്കിയതെന്നും ഡി വെ എസ് പി ആർ ജയരാജ് പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.