തിരുവനന്തപുരം: സേക്രട്ടറിയേറ്റിന് മുന്നിൽ പത്മജാ വേണു​ഗോപാലിന്റെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ച് കെഎസ് യു പ്രവർത്തകർ. പത്മജ വേണു​ഗോപാൽ ബിജെപിയ അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. ഫോട്ടോ നിലത്തിട്ട് കത്തിക്കുകയായിരുന്നു. അൽപ്പം മുമ്പാണ് കോൺ​ഗ്രസിൽ ലീഡർ എന്ന് വിശേഷിപ്പിക്കുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഡൽഹിയിലെ ബിജെപി ആസ്ഥനത്തെത്തി ബിജെപി അം​ഗത്വം സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകാശ് ജാവേ​ദ്ക്കർ ആണ് പത്മജയ്ക്ക് ബിജെപി അം​ഗത്വം നൽകിയത്. തന്നെ ബിജെപിക്കാരിയായി മാറ്റിയത് കോൺ​ഗ്രസ് ആണെന്നും കുറേ വർഷങ്ങളായി താൻ കോൺ​ഗ്രസിൽ സന്തുഷ്ടയല്ലെന്നുമാണ് ബിജെപി പ്രവേശനത്തിന് പിന്നാലെ പത്മജ വേണു​ഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോൺ​ഗ്രസിലെ നിരവധി നേതാക്കളാണ് പത്മജയെ വിമർശിച്ചു കൊണ്ട് രം​ഗത്തെത്തെത്തിയത്. പത്മജയുടെ ബിജെപി പ്രവേശനം കൊണ്ട് പാർട്ടിക്ക് കാൽക്കാശിന്റെ ​ഗുണം ഉണ്ടാകില്ലെന്നാണ് പത്മജയുടെ സഹോദരനും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരന്റെ പ്രതീകരണം വർക്ക് അറ്റ ഹോമിലുള്ള ആളുകൾക്ക് ഇത്രയും പരി​ഗണന മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നു; മുഖ്യമന്ത്രി   


കോൺ​ഗ്രസിന സംബന്ധിച്ച് പത്മജയുടെ കൊഴിഞ്ഞു പോക്കിൽ യാതൊരു നഷ്ടവുമില്ലെന്നാണ് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പത്മജയ്ക്ക് ആവശ്യത്തിന് പരി​ഗണന നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കോൺ​ഗ്രസിന് എന്ത് വിശ്വാസത്തിലാണ് വോട്ട് ചെയ്യുക എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കോൺ​ഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസുകാർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ കോൺഗ്രസായി നിൽക്കുമോ. അതിന് ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ? രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.