കൊച്ചി: മുൻ മന്ത്രി കെടി ജലീൽ (KT Jaleel) കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (Enforcement Directorate) എത്തി. മുസ്ലീം ലീഗുമായി (Muslim League) ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നൽകാൻ എത്തിയതെന്നാണ് സൂചന. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ (Blackmoney) ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും (Income Tax Department) നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എആർ നഗർ സഹകരണ ബാങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചു വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതിയും നൽകിയിരുന്നു. ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് ജലീൽ എത്തിയത്. തെളിവുകൾ സമർപ്പിക്കാനാണ് ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.


Also Read: പോലീസിലുള്ള സിപിഐയുടെ വിശ്വാസം നഷ്ടമായി, ആനി രാജയുടെ പ്രസ്താവന തെളിവ് - MT Ramesh


രാവിലെ പത്തരയോടെ, എംഎൽഎയുടെ ബോർഡ് വച്ച കാറിലാണ് ജലീൽ ഇഡി ഓഫിസിലെത്തിയത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പത്തു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിൽ 300 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നു ജലീൽ ആരോപിച്ചത്. ബാങ്ക് സെക്രട്ടറിക്കെതിരെയും ജലീൽ ആരോപണം ഉയർത്തിയിരുന്നു. 


Also Read: School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി


ഇതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ (Accounts) വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍. കണ്ണമംഗലം (Kannamangalam) സ്വദേശിയായ അങ്കണവാടി (Anganwadi) ടീച്ചറുടെ അക്കൗണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.