പത്തനംതിട്ട: 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ ഹർജി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജലീലിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ആ‌‌ർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ ആണ് ഹർജി സമർപ്പിച്ചത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഓ​ഗസ്റ്റ് 23 ചൊവ്വാഴ്ച ഹർജി പരി​ഗണിക്കും. വിവാദ പരാമർശം നടത്തിയ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അരുൺ മോഹൻ പോലീസിനെ സമീപിച്ചിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ കോടതിയെ സമീപിച്ചത്. വിവാദ പരാമർശം നടത്തിയ ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്.മണി ഡൽഹിയിൽ പരാതി നൽകിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച പരാമർശങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദത്തിന് കാരണമായി മാറിയത്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു  പരാമർശം. 


Also Read: KT Jaleel: ''ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ, മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം''; വിശദീകരണവുമായി കെ.ടി ജലീൽ


 


വിവാദമായപ്പോൾ ജലീൽ ആദ്യം തന്റെ പോസ്റ്റിനെ ന്യായീകരിച്ചു. എന്നാൽ വിവാദം കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. തന്റെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നാണ് ജലീൽ വിശദീകരിച്ചത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായാണ് കാര്യങ്ങൾ വളച്ചൊടിച്ചതെന്നും ജലീൽ പറ‍ഞ്ഞു. നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ.ടി.ജലീലിന്‍റെ വിശദീകരണം. സിപിഎമ്മിൽ തന്നെ ജലീലിന്റെ പരാമർശത്തോട് വിയോജിപ്പുള്ളവർ ഉണ്ടായിരുന്നു. പാർട്ടി നിർദേശത്തെ തുടർന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.