തിരുവനന്തപുരം : പ്രോട്ടോക്കോൾ ലംഘനം നടത്തി മാധ്യമം ദിനപത്രത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് മുൻ മന്ത്രി കെ.ടി ജലീൽ കത്തയച്ച സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് പത്രത്തിന്റെ മനേജ്മെന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ജലീൽ വിദേശ ഭരണാധികാരിക്ക് കത്തയച്ച കാര്യം താൻ അറിഞ്ഞില്ലായിരുന്നുയെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഒ. അബ്ദുറഹ്മാൻ വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികൾക്ക് കത്തയക്കുന്നത് പ്രോട്ടോകോൾ ലംഘനവും ഭരണഘടനവിരുദ്ധവുമാണ്. മന്ത്രിപദത്തിലിരിക്കുന്ന ആൾ ഇത്തരമൊരു വിഷയം വ്യക്തിപരമെന്ന നിലയിൽ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗൗരവതരവുമാണ്. ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങൾ ഇതിലുണ്ട്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും മാധ്യമം മാനേജ്മെന്റ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.


ALSO READ : Syro Malabar Sabha: പ്രതിസന്ധി രൂക്ഷമാകുന്നു; രാജി വക്കേണ്ടത് സീറോ മലബാർ സഭ തലവൻ ജോർജ് ആലഞ്ചേരിയെന്ന് വൈദിക യോഗം


സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെ.ടി ജലീലിൽ മാധ്യമത്തിനെതിരെ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയെന്ന് പുറത്ത് വരുന്നത്. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കണക്ക് സംബന്ധിച്ച് മാധ്യമം പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ ദിനപത്രം ഗൾഫ് മേഖലകളിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രോട്ടോക്കോൾ ലംഘനം നടത്തി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയെന്നാണ് സ്വപ്നയുടെ സത്യവാങ്മൂലം. തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലുമായി ജലീൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.


അതേസമയം സ്വപ്ന നൽകിയ സത്യവാങ്മൂലം ജലീൽ നിഷേധിക്കുകയായിരുന്നു. യുഎഇ ഭരണാധികാരിക്ക് താനൊരു കത്തും അയച്ചിട്ടില്ലയെന്നും തന്റെ മെയിൽ പരിശോധിച്ചാൽ മനസിലാകുമെന്ന് ജലീൽ പ്രതികരിച്ചിരുന്നു. അതേസമയം വിവാദത്തിൽ ജലീലെ സിപിഎം തള്ളിയിരിക്കുകയാണ്. പ്രോട്ടോക്കോൾ ലംഘനം നടത്തി കത്തെഴുതിയത് തുടങ്ങിയവ തെറ്റായ നടപടിയായിട്ടാണ് സിപിഎം വിലയുരുത്തുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.