അടി തീർന്നില്ല തുടങ്ങിട്ടെയുള്ളു! സോഷ്യൽ മീഡിയയിലെ വാക്ക്പോര് തുടർന്ന് മുൻ മന്ത്രിമാരായ പി.കെ അബ്ദുറബ്ബും കെ.ടി ജലീലും. മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തും വ്യക്തിപരമായി ആക്രമിച്ചും ഇരു നേതാക്കളും സോഷ്യൽ മീഡിയയിൽ തമ്മിൽ പോരാടിക്കുകയാണ്. അബ്ദുറബ്ബ് മന്ത്രിയായിരുന്നു സമയത്ത് ഇസ്ലാമീന്ന് പുറത്താകുമെന്ന് കരുതി ഗംഗ ഔദ്യോഗിക വസതിയുടെ പേര് മാറ്റിയെന്ന് കെ.ടി ജലീൽ മുസ്ലീ ലീഗ് നേതാവിനെതിരെ ആരോപിക്കുകയും ചെയ്തു. ഇതിനെതിരെ മറുപടി പോസ്റ്റുമായി അബ്ദു റബ്ബ് രംഗത്തെത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ പേര് എന്താമാകട്ടെ എന്നാൽ ആ വീട്ടിൽ നിന്ന് അർധ രാത്രിയിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് താൻ വാട്സ്ആപ്പ് മെസേജുകൾ അയച്ചിട്ടില്ലയെന്ന് റബ്ബ് ജില്ലീന് മറപുടി നൽകി. താൻ തലയിൽ മുണ്ടിട്ട് ഇഡിയെ കാണാൻ പോയിട്ടുമില്ലെന്നും ലോകായുക്ത കണ്ണുരുട്ടി കാണിച്ചപ്പോൾ രാജിവച്ചിട്ടുമില്ലെന്ന് ഇടത് അനുകൂല നേതാവിന് മറുപടിയായി മുൻ വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ : 'നാച്വറൽ അറ്റ് മോസ്ഫിയർ അമ്പാടി കണ്ണൻ...സാറിന്റെ തൊപ്പി തെറിപ്പിക്കും..എന്റെ അച്ഛൻ ആരാണെന്ന് അറിയാമോ '; പോലീസിനെ വിരട്ടി പ്രതി


പി കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ഗംഗയെന്നോ, ഗ്രെയ്സെന്നോ, വീട്ടിൻ്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.
മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല. 


തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല. ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.


യുവത്വ കാലത്ത് പാതിരാത്രികളിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല. കേരളയാത്രക്കാലത്ത് നടുറോഡിൽ വെച്ച് പിണറായിക്കു വേണ്ടി രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല.


എക്സ്പ്രസ് ഹൈവേ നാട്ടിലെ സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല. ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.


AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല...! അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.


ഞാനാരുടെയും കൊച്ചാപ്പയുമല്ല.


അതേസമയം മുസ്ലീം ലീഗ് നേതാവിന്റെ പോസ്റ്റിന് മുറപടി എന്നോണം കെ.ടി ജലീലും നീണ്ട പോസ്റ്റുമായി രംഗത്തെത്തി. ഗംഗയിൽ നിന്നും പോയ മെസേജുകൾ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകൾ ആയിരുന്നില്ലയെന്നും അയച്ച് സന്ദേശങ്ങളിയ ഒരു ലൗ ചിഹ്നം പോലുമുണ്ടായിരുന്നില്ലയെന്ന് ജലീൽ എഫ്ബി പോസ്റ്റിലൂടെ തിരിച്ചടിച്ചു. "സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ" എന്ന് ആരോപണം ഉന്നയിച്ചുകൊണ്ടാണ് ജലീൽ മറുപടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ALSO READ : തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാനാകാതെ സിപിഎം; 'ഒരാൾക്ക് ഒരു പദവി' തലസ്ഥാനത്ത് തന്നെ പാളുന്നതിന് പിന്നിൽ...


കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്


റബ്ബാണ് റബ്ബേ റബ്ബ്!


ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ! അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!  ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു "ലൗ" ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ!


"തലയിൽ മുണ്ടിട്ട്" ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ!  തൻ്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ! 


കള്ളച്ചൂതിന് ഒരുമ്പെട്ട 'യുവസിങ്കം' താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ! 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!  അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ!


എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ!


ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ! 


UDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!  25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെൻ്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ!


സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ! 


''റബ്ബാണ് റബ്ബേ റബ്ബ്"


ALSO READ : Swapna Suresh: എന്താണതിൽ? സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും


ലോക കേരളസഭയിൽ നിന്ന് യുഡിഎഫ് വിട്ട് നിന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഇരു നേതാക്കൾക്കിടയിൽ വ്യക്തിപരമായി ആക്രമണങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. യുഡിഎഫിനെ വിമർശിച്ച യുസഫലിയ്ക്കെതിരെ കെ.എം ഷാജി ഉൾപ്പെടെയുള്ള ചില മുസ്ലീം ലീഗ് നേതാക്കൾ ശബ്ദം കടുപ്പിച്ചപ്പോൾ അത് തണുപ്പിക്കാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദ്ദിഖ് അലി തങ്ങൾ തന്നെ നേരിട്ടെത്തി.


യുസഫലി ആദരണീയനായ വ്യക്തിയാണെന്നും ലോക കേരളസഭയിൽ വിട്ടുനിന്നുത് യുഡിഎഫിന്റെ രാഷ്ട്രീയ കാരണങ്ങളാലാണെന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുകയും ചെയ്തു. ഈ വാർത്ത ഫേസ്ബുക്കിൽ കെ.ടി ജലീൽ പങ്കുവച്ചുതോടെയാണ് മുൻ മന്ത്രിമാർക്കിടിയിലുള്ള പോരിന് തുടക്കമിടുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.