മലപ്പുറം: സ്വർണക്കടത്തിൽ ഗുരുതര ആരോപണവുമായി കെടി ജലീൽ എംഎൽഎ. സ്വർണം കടത്തിയവരിൽ മതപണ്ഡിതന്മാരും ഉൾപ്പെടുന്നുവെന്നാണ് കെടി ജലീലിന്റെ ആരോപണം. മുസ്ലിങ്ങൾ എല്ലാവരും സ്വർണക്കടത്തുകാരാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ വ്യക്തമാക്കി. ഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ചുവന്നപ്പോൾ സ്വർണം കടത്തിയിരുന്നുവെന്നും ഇയാൾ മുസ്ലിംലീ​ഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ പറഞ്ഞത് കരിപ്പൂർ കേന്ദ്രമായി കള്ളക്കടത്ത് നടത്തുന്നുവെന്നും അത് പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നുവെന്നുമാണ്. അതിന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്തണം. കള്ളക്കടത്ത് കേസുകളിൽ പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്.


ALSO READ: 'സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിമുകൾ'; വിവാദ പരാമർശത്തിലുറച്ച് കെടി ജലീൽ


അതാണ് താൻ ചൂണ്ടി കാണിച്ചതെന്നും കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണെന്നും ജലീൽ പറഞ്ഞു. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീൽ ആരോപിച്ചു. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞതെന്നും താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ പറഞ്ഞു.


താൻ മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നു വന്നിരുന്നു. മുസ്ലിം ലീഗും കോൺ​ഗ്രസും അതിനെ സപ്പോർട്ട് ചെയ്തുവെന്നും അന്ന് വലിയ രീതിയിൽ ഉളള സമരപരിപാടികൾ എനിക്കെതിരെ സംഘടിപ്പിച്ചുവെന്നും ജലീൽ പറഞ്ഞു. അന്ന് താൻ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവർക്ക് ഇല്ലായിരുന്നോയെന്നും ജലീൽ ചോദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.