കൊച്ചി : കേരള സാങ്കേതിക സർവകലാശാല (KTU) വൈസ് ചാൻസലറുടെ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കെടിയുവിന്റെ  പുതിയ വിസിയെ നിർദേശിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി. പുതിയ വിസിയെ നിയമിക്കാനായി സെർച്ച് കമ്മിറ്റിയെ നിയോഗിക്കണെമെന്ന് ഹൈക്കോടതി ഡിംഗിൾ ബെഞ്ച് ഉത്തരവ് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അതേസമയം ഗവർണർ താൽക്കാലികമായി കെടിയുവിന്റെ വിസിയായി നിയമിച്ച സിസ തോമസ് തൽസ്ഥാനത്ത് തന്നെ തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. താൽക്കാലികമായി നിയമിക്കപ്പെട്ടതിനാലാണ് സിസ തോമസിന് വിസി സ്ഥാനത്ത് നിന്നും നീക്കാത്തതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോ.സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസിലറായി നിയമിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിന് സമീപിച്ചത്. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സർക്കാരിന്റെ അപ്പീൽ. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ് സിസ തോമസിന്‍റേത്. പുതിയ പാനല്‍ ഉടൻ സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു.


2022 നവംബർ മൂന്നിനായിരുന്നു ടെക്നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോയിന്റെ ഡയറക്ടർ ഡോ.സിസ്സ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി അധിക ചുമതല നൽകി ഗവർണർ നിയമച്ച് ഉത്തരവിറക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.