`കെപിസിസി പ്രസിഡന്റ് കള്ള് കുടിച്ച പട്ടിയെ പോലെ പെരുമാറുന്നു`; കെ സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി പറയുമെന്ന് ജെനീഷ് കുമാർ എംഎൽഎ
അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കുമെന്ന് കോന്നി എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
പത്തനംതിട്ട : മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ചാക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അതെ നാണയത്തിൽ രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് വിമർശിച്ച് സിപിഎമ്മിന്റെ കോന്നി എംഎൽഎ കെ.യു ജെനീഷ് കുമാർ. കെപിസിസി പ്രസിഡന്റ് കള്ള് കുടിച്ച പട്ടിയെ പോലയാണ് പെരുമാറുന്നതെന്നും അടിയന്തര ചികിത്സ നൽകണമെന്ന് രൂക്ഷമായ ഭാഷയിലാണ് സിപിഎം എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
"കളള് കുടിച്ച പട്ടിയെ പോലെയാണ് കെ പി സി സി പ്രസിഡന്റിന്റെ പെരുമാറ്റം. സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ദ ചികിത്സ നൽകാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാക്കണം. അദ്ദേഹത്തെ ഈ നിലയിൽ തുറന്നു വിട്ടാൽ എല്ലാ കാലത്തും ജനങ്ങൾ ആത്മ നിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരൻ ആണെന്ന് തൃക്കാക്കരയിൽ ജനം തെളിയിക്കും" കെ യു ജെനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ അപമാനിച്ച കെ സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ മറുപടി നൽകുമെന്നും. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കുമെന്ന് കോന്നി എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ജനീഷ് കുമാർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ സുധാകരന് തോന്നുന്നത്. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര ശൂന്യതയുമാണ് കെ സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത്.
കളള് കുടിച്ച പട്ടിയെ പോലെയാണ് കെ പി സി സി പ്രസിഡന്റിന്റെ പെരുമാറ്റം. സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ദ ചികിത്സ നൽകാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാക്കണം. അദ്ദേഹത്തെ ഈ നിലയിൽ തുറന്നു വിട്ടാൽ എല്ലാ കാലത്തും ജനങ്ങൾ ആത്മ നിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരൻ ആണെന്ന് തൃക്കാക്കരയിൽ ജനം തെളിയിക്കും.
കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ അപമാനിച്ച കെ സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ മറുപടി നൽകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.