കൊച്ചി : മെട്രോ ട്രെയിനിൽ കുടുംബശ്രീ അയൽക്കൂട്ടം യോഗം ചേർന്ന് പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രേയസ്സ് അയൽക്കൂട്ടം അംഗങ്ങൾ. തൃപ്പൂണിത്തുറ എസ് എൻ ജങ്ഷനിൽ നിന്നും ആരംഭിച്ച് തിരികെ അതെ സ്റ്റേഷനിൽ മെട്രോ എത്തി ചേരും വരെയാണ് കുടുംബശ്രീ പ്രവർത്തകർ അയക്കൂട്ടം യോഗം ചേർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി മെട്രോയിൽ കുടുംബശ്രീ അംഗങ്ങൾ യാത്ര ചെയ്യുന്നത് സ്വാഭാവിക പ്രക്രിയ ആണെങ്കിലും, ആദ്യമായി മെട്രോയിൽ യാത്ര ചെയ്ത് അയൽക്കൂട്ടം യോഗം നടത്തുന്നത്. പതിവ് ഈശ്വര പ്രാർത്ഥനയും, സ്വാഗതവും, കഴിഞ്ഞ് റിപ്പോർട്ടവതരണത്തിൽ എത്തിയപ്പോഴേക്കും, സഹയാത്രികർ അയൽക്കുട്ട പ്രവർത്തനങ്ങൾ ചോദിച്ചറിയുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കണക്കുകൾ അവതരിപ്പിച്ച് കഴിഞ്ഞ്, അദ്ധ്യക്ഷപ്രസംഗം കഴിഞ്ഞ് ചർച്ചയുടെ ഊഴം വന്നപ്പോഴേക്കും, ചുറ്റുമുള്ളവർ അയൽക്കൂട്ടത്തിനൊപ്പം ചേർന്നു.


സമൂഹിക വിഷയങ്ങളിൽ, സ്ത്രീ സമൂഹത്തിൻ്റെ ഇടപെടൽ എന്നതായിരുന്നു ചർച്ച വിഷയം. മെട്രോയിലെ യാത്രക്കാരും, അയൽക്കൂട്ട അംഗങ്ങൾക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.