Bird flu | പക്ഷിപ്പനിയെ തുടർന്ന് കുമരകം പക്ഷി സങ്കേതം അടച്ചു
15 ദിവസത്തേക്കാണ് പക്ഷി സങ്കേതം അടച്ചത്.
കോട്ടയം: പക്ഷിപ്പനിയെ തുടർന്ന് കുമരകം പക്ഷിസങ്കേതം അടച്ചു. കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പക്ഷി സങ്കേതം അടച്ചിടാൻ തീരുമാനിച്ചത്. 15 ദിവസത്തേക്കാണ് പക്ഷി സങ്കേതം അടച്ചത്.
രണ്ടാം വാർഡിലെ ബാങ്ക്പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽനിന്നു ശേഖരിച്ച സാംപിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് സാംപിൾ പരിശോധിച്ചത്.
കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ, കുമരകം മേഖലയിലെ 9,730 താറാവുകളെ ദ്രുതകർമ സേന കൊന്നിരുന്നു. കുമരകത്ത് 4,976 താറാവുകളെയും വെച്ചൂരിൽ 4,754 താറാവുകളെയുമാണു കൊന്നത്. മൂന്ന് ദിവസത്തിനിടെ ജില്ലയിൽ മൊത്തം 31,371 താറാവുകളെ കൊന്നൊടുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...