ഇടുക്കി: അരിക്കൊമ്പനെ യാത്രയാക്കി കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിനോട് യാത്ര പറഞ്ഞു. വിക്രമിനേയും സൂര്യനേയും അടുത്ത ദിവസം തിരികെ കൊണ്ടുപോകും. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നത് വരെയുള്ള ദൗത്യം വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് കുങ്കിയാനകൾ ചിന്നക്കനാലിൽ നിന്നും മടങ്ങുന്നത്. മുത്തങ്ങയിലേക്കാണ് കുങ്കി ആനകളെ മാറ്റുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിന്നക്കനാലിന്റെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ വരുതിയിലാക്കാൻ ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് കുങ്കിയാനകൾ ഇവിടേക്ക് എത്തിയത്. ആദ്യം ദൗത്യ മേഖലയായ സിമന്റ് പാലത്തായിരുന്നു കുങ്കിയാനകളുടെ താവളം. പിന്നീട് 301 ലേയ്ക്ക് ആനകളെ മാറ്റി. നേരത്തെ അരിക്കൊമ്പന്റെ ആക്രമണത്തിൽ നാശം വിതച്ച വീട്ടിലായിരുന്നു പാപ്പാൻമാരുടെ താമസം. 2017ൽ, ആനമല കലീമിന്റെ നേതൃത്വത്തിലുള്ള കുങ്കിയാനകൾ പരാജപെട്ടിടത്താണ്, വിജയം നേടിയെടുത്ത് കേരളത്തിന്റെ സ്വന്തം കുങ്കിയാനകൾ തിരികെ മടങ്ങുന്നത്.


ALSO READ: അരിക്കൊമ്പൻ കാട് മാറിയിട്ടും ആശങ്കയൊഴിയാതെ ചിന്നക്കനാൽ; കാട്ടാന ശല്യം രൂക്ഷം


രണ്ട് ആനിമൽ ആംബുലൻസുകളിലായാണ് ആനകളെ കൊണ്ടുപോയത്. കുഞ്ചുവിനേയും കോന്നി സുരേന്ദ്രനേയും വയനാട്ടിൽ എത്തിച്ച ശേഷം, വാഹനങ്ങൾ തിരികെ എത്തി വിക്രമിനേയും സൂര്യനേയും കൊണ്ടു പോകും. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സേനയിലെ ഒരു സംഘവും ചിന്നക്കനാലിൽ നിന്ന് മടങ്ങിയിട്ടുണ്ട്. അരിക്കൊമ്പൻ ദൗത്യം വിജയമായതോടെ അരി പായസം വെച്ചും കുങ്കി ആനകൾക്ക് മധുരം നൽകിയും ഉദ്യോഗസ്ഥരെ ആദരിച്ചും ചിന്നക്കനാൽ ആഘോഷമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.