Kumki Elephants: ദൗത്യം വിജയം; സുരേന്ദ്രനും കുഞ്ചുവിനും പിന്നാലെ വിക്രമും സൂര്യനും മടങ്ങി
ആനിമൽ ആംബുലൻസിലാണ് വിക്രമിനെയും സൂര്യനെയും ചിന്നക്കനാലിൽ നിന്നും കൊണ്ടുപോയത്. കഴിഞ്ഞ, ദിവസം കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും വയനാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകൾ എല്ലാം ചിന്നക്കനാലിൽ നിന്ന് മടങ്ങി. വിക്രമും സൂര്യനുമാണ് ഇന്ന് ചിന്നക്കനാലിൽ നിന്ന് മടങ്ങിയത്. ചിന്നക്കനാലുകാരുടെ ഹൃദയം കീഴടക്കിയാണ് കുങ്കിയാനകള്‍ തിരികെ മടങ്ങുന്നത്. അരികൊമ്പന്‍ ദൗത്യത്തിനായി ഒന്നര മാസം മുന്‍പാണ് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്.
വനം വകുപ്പിന്റെ ആനിമല്‍ ആംബുലന്‍സിലാണ് ആനകളെ തിരിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ദിവസം കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും ഇതേ വാഹനങ്ങളിലാണ് കൊണ്ടുപോയത്. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് കുങ്കിയാനകളുടെ മടക്കം.
Also Read: Kumki elephants: അരിക്കൊമ്പനെ യാത്രയാക്കി; സുരേന്ദ്രനും കുഞ്ചുവും മടങ്ങി
വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യ സംഘവും മടങ്ങി. സംസ്ഥാന വനം വകുപ്പ് അടുത്തിടെ പൂര്‍ത്തീകരിച്ചതില്‍ ഏറ്റവും വെല്ലുവിളി നേരിട്ട ദൗത്യമായിരുന്നു ചിന്നക്കനാലിലേത്. 2017ല്‍ അരിക്കൊമ്പനെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച, സിമന്റ് പാലം മേഖലയില്‍ ആനയെ എത്തിച്ച് മയക്കുവെടി വയ്ക്കാനായതാണ് വിജയത്തിന്റെ പ്രധാന കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...