ന്യുഡൽഹി:  ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ (KuKummanam Rajashekharan) കേന്ദ്ര പ്രതിനിധിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം (Sree Padmanabhaswami Temple) ഭരണസമിതിയിൽ നിയമിച്ചു.  ഇത് സംബന്ധിച്ച് ഭരണസമിതി ചെയർമാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്ക്കാരിക  മന്ത്രാലയം കത്ത് നൽകി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: തന്നെ കാണാനെത്തിയ ആമിനയെ ചേർത്തു പിടിച്ച് രാഹുൽ
  
ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി (Supreme Court) നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായാണ് കുമ്മനത്തെ നിയമിച്ചിരിക്കുന്നത്.  നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നിയമിച്ചിരിക്കുന്നത്.  ഇക്കാര്യം ജില്ലാ ജഡ്ജിയ്ക്ക് നല്കിയ കത്തിൽ മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.  


Also read: Local Body Election: ഇത്തവണ കൊട്ടിക്കലാശവും ജാഥയുമില്ല, ഭവന സന്ദര്‍ശനത്തിന് 5 പേര്‍ മാത്രം


സമിതിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധിയെ നേരത്തെ തീരുമാനിച്ചിരുന്നു.   ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിയെ കൂടാതെ ട്രസ്റ്റിന്റെ നോമിനി, മുഖ്യാതന്ത്രി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)