തൃശ്ശൂർ: തൃശ്ശൂരില്‍ പൂരത്തിനിടെ കൂട്ടയടി. കുന്നംകുളം കാവിലക്കാട് ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെയാണ് നാട്ടുകാർ തമ്മിൽ തല്ലിയത്. കൂട്ടിഎഴുന്നള്ളിപ്പിന് ആനകളെ നിർത്തുന്ന സ്ഥാനത്തെ ചൊല്ലിയായിരുന്നു സംഘർഷം.കുന്നംകുളം കുറുക്കന്‍പാറ കാവിലക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ആയിരുന്നം സംഭവം


COMMERCIAL BREAK
SCROLL TO CONTINUE READING

കൂട്ടിയെഴുന്നള്ളിപ്പിന് ആനകള്‍ നിരന്ന് നില്‍ക്കുന്നതിനിടെ ആയിരുന്നു സംഭവം. തിടമ്പേറ്റുന്ന ആനയുടെ   ഒരു വശത്ത് നില്‍ക്കേണ്ട  രണ്ട് ആനകളുടെ സ്ഥാനത്തെ ചൊല്ലിയായിരുന്നു  തര്‍ക്കം ആരംഭിച്ചത്...ഈ രണ്ട് ആനകളുടേയും  കമ്മിറ്റിക്കാര്‍ തമ്മിലായിരുന്നു   തകര്‍ക്കം ഉടലെടുത്തത്.തര്‍ക്കം പിന്നീട് അടിയില്‍  കലാശിക്കുകയുമായിരുന്നു..സംഘര്‍ഷം ഉണ്ടായ ഉന്‍ ആനകളെ പാപ്പാന്മാര്‍  പൂരപ്പറമ്പില്‍ നിന്നും  മാറ്റിയതിനാല്‍  മറ്റ് ദുരന്തങ്ങള്‍ ഒഴിവായി.


സംഭവസമയത്ത് ചുരുക്കം പോലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്..പിന്നീട് കുന്നംകുളം സ്റ്റേഷനില്‍ നിന്നും കൂടുതല്‍  പോലീസ് എത്തി  ലാത്തിവീശിയാണ് സംഘര്‍ഷം ശമിപ്പിച്ചത്..സംഘര്‍ഷത്തിലും  ലാത്തി0 വീശലിലും  നിരവധി പേര്‍ക്ക് നിസ്സാര0 പരിക്കേറ്റു..ഒടുവില്‍ ബാക്കിയുള്ള ആനകളെ അണിനിരത്തി കൂട്ടിയെഴുന്നുള്ളപ്പ് നടത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.